ചങ്ങനാശേരി: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപത ദീപിക ഫ്രണ്ട്സ് ക്ലബ് വെരൂർ സെന്റ് ജോസഫ് ഇടവക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദീപിക ഓൺലൈൻ ക്വിസ് മത്സരത്തിൽ കോട്ടയം പാദുവയിലെ ജിയോ ജോർജ് ഒന്നാം സമ്മാനം നേടി.
ആൻലിൻ നോബിൾ (കോതമംഗലം) രണ്ടാം സമ്മാനവും മനു ജോർജ് (പാദുവ) മൂന്നാം സമ്മാനവും കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനങ്ങൾ നേടിയവർ: ജോഹൻ ജെയ്സൺ (കട്ടപ്പന), ഗോകുൽ വി. നായർ, നിള അന്ന ടോം, ടോം ജോസഫ് (മൂവരും നെടുങ്കുന്നം), ഐറിൻ സാബു (കദളിക്കാട്), റിതു ട്രീസ സുനിൽ (ചമ്പക്കുളം), ഗീതു മേരി ജോസ് (വെട്ടിമുകൾ), എൽസമ്മ ജോസഫ് (കോട്ടയം).
പത്രവായനയുടെ പ്രാധാന്യം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും ദീപികയുടെ പ്രചാരണം ശക്തമാക്കുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്. ജൂലൈ 16 മുതൽ ഓഗസ്റ്റ് 15 വരെ പ്രസിദ്ധീകരിച്ച ദീപിക ദിനപത്രത്തിലെ പ്രധാന വാർത്തകൾ, വിദേശ വിശേഷങ്ങൾ, സ്പോർട്സ് വാർത്തകൾ, ഡിസിഎൽ വാർത്തകൾ, മുഖപ്രസംഗങ്ങൾ, സൺഡേ ദീപിക എന്നിവയെ ആസ്പദമാക്കിയാണ് ഓൺലൈൻ ക്വിസ് മത്സരം നടത്തിയത്.
വെരൂർ സെന്റ് ജോസഫ് ഇടവക വികാരി ഫാ. തോമസ് പുത്തൻപുരയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ കൊടിയന്തറ, ഡീക്കൻ അലക്സാണ്ടർ മാളിയേക്കൽ സിഎംഐ, ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത പ്രസിഡന്റ് ആന്റണി തോമസ് മലയിൽ, ജേക്കബ് ചേന്നാട്ട് , അഡ്വ. ജ്യോതി മാത്യു എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.